ക്രാക്കോവ്: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്ത യുക്രെയ്ന്‍ക്കാര്‍ രണ്ടുമില്യനിലേറെ വരും. അവരില്‍ ചിലരെങ്കിലും പോളണ്ടിലേക്കാണ് പലായനം ചെയ്തിരിക്കുന്നത്. യുക്രെയ്ന് ജനതയെ നിറഞ്ഞ സ്നേഹത്തോടെയാണ് പോളണ്ട് സ്വാഗതം ചെയ്തിരിക്കുന്നത്. പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ അവരെ സ്വീകരിക്കാന്‍ പോളണ്ടുകാര്‍ കാത്തുനിന്നിരുന്നു. സ്വന്തം ഭവനങ്ങളിലേക്ക് പോലും അവരെ സ്വീകരിച്ചവരുണ്ട്.
അവരില്‍ ചിലരെ പാര്‍പ്പിച്ചിരിക്കുന്നത് ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ വസതിയിലാണ്. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ജോണ്‍ പോള്‍ 1960 മുതല്‍ 1970വരെ താമസിച്ചിരുന്നത് ഇവിടെയായിരുന്നു. ക്രാക്കോവ് അതിരൂപതയുടെ കൂരിയായില്‍. ഇവിടെ താമസിക്കുന്ന ഒരു കുടുംബം 55 കാരിയായ എലെനോറിന്റേതാണ്. വളരെ ദുഷ്ക്കരമായിരുന്നു ഇവിടേയ്ക്കുളളയാത്രയെന്ന് എലെനോര്‍ ഓര്‍മ്മിക്കുന്നു.
തികച്ച കത്തോലിക്കാ വിശ്വാസിയും ജോണ്‍ പോള്‍ രണ്ടാമന്റെ ഭക്തയുമാണ് ഇവര്‍. ‘ഞാന്‍ എല്ലാ ദിവസവും ജോണ്‍ പോളിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നുണ്ട്. യുദ്ധം അവസാനിക്കാനും എന്നെ വഴിനടത്താനും’ എലെനോര്‍ പറയുന്നു.
ജോണ്‍ പോളിന്റെ മാധ്യസ്ഥ ശക്തി ഈ ദിവസങ്ങളില്‍ താന്‍ തിരിച്ചറിയുന്നതായും എലെനോര്‍ പറയുന്നു.