വത്തിക്കാന്‍ സിറ്റി: ആയുധങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത് ആത്മാവിനെ മലിനമാക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മനുഷ്യകുലത്തെയും അത് മലിനമാക്കുന്നു. നല്ലൊരു മനസ്സാക്ഷി രൂപപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പ പറഞ്ഞു. ശുദ്ധ ജലത്തിന് വേണ്ടിയുള്ള കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനയ്ക്ക് നല്കിയ സന്ദേശത്തിലാണ്പാപ്പ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
വെള്ളത്തിന്റെ ലഭ്യത അതും ശുദ്ധജലത്തിന്റെ ലഭ്യത ഭൂമിയിലെജീവിതത്തിനും ജനതകള്‍ക്കിടയിലെ സമാധാനത്തിനും പ്രധാനപ്പെട്ട വിഷയമാണ്. ആഫ്രിക്കയില്‍ ശുദ്ധജലത്തിന്റെ അഭാവം മൂലം വിഷമിക്കുന്നവര്‍ ഏറെയാണെന്നും പാപ്പ പറഞ്ഞു. എനിക്ക് ദാഹിച്ചു നിങ്ങള്‍ എനിക്ക് കുടിക്കാന്‍ തന്നു എന്ന ബൈബിള്‍ വാക്യത്തെ അനുസ്മരിച്ചു കുടിക്കാന്‍ ഒരുപാട് വെള്ളമുളളപ്പോള്‍ ദാഹം വേദനിപ്പിക്കില്ലെന്നും എന്നാല്‍ അതില്ലാത്തപ്പോള്‍ ദാഹം അസഹനീയമായിരിക്കുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
ഭൂമിയില്‍ ജീവന്‍ ജലത്തെ ആശ്രയിച്ചാണിരിക്കുന്നത്. മനുഷ്യര്‍ക്കെല്ലാം ജീവിക്കാന്‍ സഹോദരിയായ ജലം ആവശ്യമാണ്. പാപ്പ പറഞ്ഞു.