ഛത്തീസ്ഘട്ട്: മുഖംമൂടി ധാരികളായ അഞ്ചുപേര്‍ ചേര്‍ന്ന് സുവിശേഷപ്രവര്‍ത്തകനെ കുത്തിക്കൊന്നു. പാസ്റ്റര്‍ യാലം ശങ്കറാണ് കൊല്ലപ്പെട്ടത്. അമ്പതുകാരനായ ഇദ്ദേഹത്തെ വലിച്ചിഴച്ചു വീടിന് പുറത്തേക്ക് കൊണ്ടുപോവുകയും കുത്തിക്കൊല്ലുകയുമായിരുന്നു. യുഎസ് കേന്ദ്രമായുള്ള പ്രെസിക്യൂഷന്‍ വാച്ച് ഡോഗ് ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മാവോയിസ്റ്റുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസും ഹൈന്ദവതീവ്രവാദികളാണെന്നു ജനങ്ങളും വിശ്വസിക്കുന്നു. പോലീസിന് വിവരം ചോര്‍ത്തിക്കൊടുക്കുന്ന ആളാണെന്ന് തെറ്റിദ്ധരിച്ച് മാവോയിസ്റ്റുകളാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് ഭാഷ്യം.
കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് ഹൈന്ദവതീവ്രവാദികള്‍ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നു. സുവിശേഷപ്രഘോഷണം നടത്തിയാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.