പോണ്ടിച്ചേരി: പോണ്ടിച്ചേരി കൂടല്ലൂര്‍ അതിരൂപതയുടെ പുതിയ ഇടയനായി മീററ്റ് രൂപതാധ്യക്ഷന്‍ ഫ്രാന്‍സിസ് കാലിസ്റ്റിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സഭയുടെ ചരിത്രത്തില്‍ 87 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള ഒരു മെത്രാനെ സൗത്ത് ഇന്ത്യന്‍ അതിരൂപതയുടെ ചുമതലയ്ക്കായി നിയോഗിക്കുന്നത്.
2021 ജനുവരി 27 മുതല്‍ പോണ്ടിച്ചേരി-കൂടല്ലൂര്‍ രൂപതയ്ക്ക് മെത്രാനില്ലായിരുന്നു. ആര്‍ച്ച് ബിഷപ് ആന്റണിയുടെ രാജിയെതുടര്ന്നായിരുന്നു ഇത്. പിന്നീട് അദ്ദേഹം അതേ വര്‍ഷം തന്നെ കോവിഡിനെ തുടര്‍ന്ന് അന്തരിക്കുകയും ചെയ്തിരുന്നു.
1886 ലാണ് പോണ്ടിച്ചേരി കൂടല്ലൂര്‍ അതിരൂപത സ്ഥാപിതമായത്. അതിരൂപതയുടെ അതിര്ത്തിക്കുളള്ില് 75 ലക്ഷത്തിലധികം ആളുകള്‍ ജീവിക്കുന്നു. ഇതില്‍ കത്തോലിക്കാപ്രാതിനിധ്യം നാലു ലക്ഷത്തിനടത്തു മാത്രമാണ്. 240 വൈദികര്‍ ഇവിടെ സേവനം ചെയ്യുന്നു.
1957 നവംബര്‍ 23 നാണ് തമിഴ്നാട്ടിലെ റീത്താപുരത്തില് ഫ്രാന്‍സിസ് കാലിസ്റ്റ് ജനിച്ചത്. 1982 ല്‍ വൈദികനായി. 2009 ന് മീററ്റ് രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു.