വത്തിക്കാന്‍ സിറ്റി: റഷ്യ- യുക്രെയ്‌നെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ തന്നോടൊപ്പം പങ്കെടുക്കാന്‍ ലോകത്തിലെ എല്ലാ മെത്രാന്മാരെയും ഫ്രാന്‍സിസ് മാര്‍പാപ്പ ക്ഷണിച്ചു. പരിശുദ്ധസിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റോ ബ്രൂണിയാണ് ഇക്കാര്യം അറിയിച്ചത്. ലോകമെങ്ങുമുളള മെത്രാന്മാരെയും വൈദികരെയും ഈ ചടങ്ങിലേക്ക് മാര്‍പാപ്പ ക്ഷണിക്കുന്നതായി അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു. ലോകസമാധാനത്തിന് വേണ്ടിയുളള ഈ സമര്‍പ്പണദിനത്തില്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം.
മാര്‍ച്ച് 25 ന് മംഗളവാര്‍ത്താ തിരുനാള്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ച് വൈകുന്നേരം അ്ഞ്ചുമണിക്കാണ് പാപ്പാ റഷ്യയെയും യുക്രെയ്‌നെയും പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന് സമർപ്പിക്കുന്നത്. ലാറ്റിന്‍ അമേരിക്കയിലെയും ഫിലിപ്പൈന്‍സിലെയും ഇ്ംഗ്ലണ്ട് ആന്റ് വെയില്‍സിലെയും കത്തോലിക്കാ മെത്രാന്മാര്‍ ഇന്നേ ദിവസം സമര്‍പ്പണച്ചടങ്ങുകളില്‍ ്പങ്കെടുക്കുമെന്ന് ഇതിനകം അറിയിച്ചിട്ടുണ്ട്.