വത്തിക്കാന്‍ സിറ്റി: യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാധികാരി പാത്രിയാര്‍ക്ക കിറിലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ചര്‍ച്ച നടത്തി. വീഡിയോ കോള്‍ വഴി ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന ചര്‍ച്ചയെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മോസ്‌ക്കോ പാത്രിയാര്‍ക്കേറ്റില്‍ നിന്നായിരുന്നു. പിന്നീട് പരിശുദ്ധ സിംഹാസനത്തിന്റെ ഓഫീസും ഇക്കാര്യം ശരിവച്ചു.
യുക്രെയ്‌നിലെ യുദ്ധത്തില്‍ ക്രൈസ്തവരുടെയും അവരുടെ മതനേതാക്കന്മാരുടെയും പ്രാധാന്യം എത്രത്തോളം ഉണ്ട് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ചര്‍ച്ച മുന്നോട്ടുപോയതെന്ന് വത്തിക്കാന്‍ അറിയിച്ചു. പാത്രിയാര്‍ക്ക കിറിലിന് ചര്‍ച്ചയുടെ പേരില്‍ നന്ദി അറിയിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ, സഭയൊരിക്കലും രാഷ്ട്രീയത്തിന്റെ ഭാഷ ഉപയോഗിക്കരുതെന്നും ക്രിസ്തുവിന്റെ ഭാഷയാണ് ഉപയോഗിക്കേണ്ടതെന്നും പറഞ്ഞു. യുദ്ധം അവസാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുനേതാക്കളും തുറന്നുസമ്മതിച്ചു.
റഷ്യന്‍ പ്രസിഡന്റ് പുടിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് പാത്രിയാര്‍ക്ക കിറില്‍.