കെസിബിസി പ്രോലൈഫ് ദിനാചരണം 25 ന് കൊല്ലത്ത്

കൊച്ചി: 2022 ലെ ആഗോള പ്രോലൈഫ് ദിനാചരണത്തിന്റെ ഭാഗമായി കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ 25 ന് സമ്മേളനം നടക്കും. കൊല്ലം രൂപതയില്‍ ഭാരതരജനി പാരീഷ് ഹാളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെയാണ് പരിപാടി.

ദിനാചരണത്തിനായി ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി ചെയര്‍മാനായും ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരായും വിവിധ കമ്മറ്റികളെ തിരഞ്ഞെടുത്തു.

കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ക്ലീറ്റസ് കതിര്‍പ്പറമ്പിലാണ് ജനറല്‍ കണ്‍വീനര്‍. ഫാ. ജോയ്‌സണ്‍ ജോസഫിനെ ജോയിന്റ് കണ്‍വീനറായും ജോര്‍ജ് എഫ് സേവ്യറിനെ ജനറല്‍ കോ ഓര്‍ഡിനേറ്ററായും നിയോഗിച്ചു. സമിതി സംസ്ഥാന പ്രസിഡന്റ് ജോണ്‍സണ്‍ ചൂരേപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, ആനിമേറ്റര്‍മാരായ സാബു ജോസ്, സിസ്റ്റര്‍ മേരി ജോര്‍ജ് എന്നിവരടങ്ങുന്ന ടീമിനെയും നിയോഗിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.