കോട്ടയം: ദൈവശാസ്ത്രവും വിശുദ്ധിയും ചേര്‍ന്നു പോകണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാ്ട്ട്. കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ നിന്ന് 2021-22 വര്‍ഷം പൗരോഹിത്യം സ്വീകരിച്ച 41 വൈദികരുടെ കൂട്ടായ്മയും പൗരസ്ത്യ വിദ്യാപീഠത്തില്‍ നിന്ന് ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും പഠനം പൂര്‍ത്തിയാക്കിയ 111 പേര്‍ക്ക് ബിരുദവും ബിരുദാനന്തരബിരുദവും സമ്മാനിച്ച ചടങ്ങും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ മാത്യു മൂലക്കാട്ട്,
ദൈവശാസ്ത്രപഠനം സഭയുടെ കാരുണ്യത്തിന്റെയും പ്രേഷിത മനോഭാവത്തിന്റെയും മുഖങ്ങളും പ്രായോഗിക കാര്യങ്ങളെ വ്യക്തമായ രീതിയില്‍ കൈകാര്യം ചെയ്യുവാനുള്ള തിരിച്ചറിവും ഉണ്ടാകണം. മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു.
ഓര്‍ത്തഡോക്സ് സിറിയന്‍ സഭയിലെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട പൗരസ്ത്യ വിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥിയായ റമ്പാന് ഗീവര്‍ഗീസ് കൊച്ചുപറമ്പിലിനെ മാര്‍ മാത്യു മൂലക്കാട്ട് അനുമോദിച്ചു. പൗരസ്ത്യവിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുക്കുന്നേല് തുടങ്ങിയവര്‍ പ്രസംഗിച്ചു.