മാധ്യമങ്ങളിലൂടെയുള്ള ക്രൈസ്തവവിരുദ്ധ വര്‍ദ്ധിച്ചുവരുമ്പോള്‍ അതിനെതിരെ നേരത്തെ തന്നെ മുന്നറിയിപ്പ് നല്കിയ വ്യക്തികളിലൊരാളാണ് പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. രണ്ടുവര്‍ഷം മുമ്പ് അദ്ദേഹം നല്കിയ ആ മുന്നറിയിപ്പ്, സമകാലിക സിനിമകളുടെ പശ്ചാത്തത്തില്‍ വീണ്ടും വൈറലായിരിക്കുകയാണ്. അച്ചന്‍ നടത്തിയപ്രസംഗത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍
മാധ്യമങ്ങളിലൂടെയുള്ള ക്രൈസ്തവ അവഹേളത്തിനെതിരെ ഒമാധ്യമങ്ങളിലൂടെയുളളക്രൈസ്തവ അവഹേളനവും വേട്ടയും നിര്‍ബാധം തുടരുകയാണ്. സമകാലിക കേരളത്തില്‍ ക്രൈസ്തവ സമുദായത്തെയും തങ്ങള്‍ പരിപാവനമായി തുടരുന്ന സത്യങ്ങളെയും ചവിട്ടിയരയ്ക്കുകയും അവഹേളിക്കുകയും ചെയ്യുമ്പോള്‍ അവരുടെ ടാര്‍ജറ്റ് നാം പലരും മനസ്സിലാക്കുന്നില്ല. സിനിമയില്‍ കഥയെന്തിരിക്കുന്നു, മിമിക്രിയില്‍ കഥയെന്തിരിക്കുന്നു എന്നെല്ലാം പറഞ്ഞ് നിസ്സാരവല്‍ക്കരിക്കുന്നവരാണ് പലരും.
എന്നാല്‍ സിനിമയുടെ ശക്തി വളരെ കൂടുതലാണ്. നമ്മള്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ക്രൈസ്തവസമൂഹത്തിന്റെ വിശ്വാസസത്യങ്ങളെ ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുകൊണ്ട് ഒന്നിനുപുറകെ ഒന്നായി ഇവിടെ സിനിമകളും കലാരൂപങ്ങളും ഹിഡന്‍ അജണ്ടകളോടെ തീവ്രവാദഗ്രൂപ്പുകള്‍ ഒന്നിന് പുറകെ ഒന്നായി പുറത്തിറക്കിവിടുമ്പോള്‍ ഒരു സമുദായത്തിന്റെ തായ് വേരിനാണ് കോടാലി വയ്ക്കുന്നതെന്ന് മറക്കരുത്. അതുകൊണ്ട് ഉണരുക ഒന്നിക്കുക.