നോമ്പുകാലത്ത് ചൊല്ലുന്ന മാര്‍ അപ്രേമിന്റെ നോമ്പുകാല പ്രാര്‍ത്ഥന

ഗ്രീക്ക് ക്രിസ്തീയ പാരമ്പര്യത്തില്‍ നോമ്പുകാലത്ത് ദിവസവും ചൊല്ലുന്ന പ്രാര്‍ത്ഥനയാണ് മാര്‍ അപ്രേമിന്റെ നോമ്പുകാലപ്രാര്‍ത്ഥന. പലവട്ടം കുമ്പിട്ടാരാധിച്ചുകൊണ്ടാണ് ഈ പ്രാര്‍ത്ഥന ചൊല്ലേണ്ടത്. മാര്‍ അപ്രേമിന്റെ പ്രാര്‍ത്ഥന ചുവടെ ചേര്‍ക്കുന്നു:

എന്റെ ജീവിതത്തിന്റെ ഉടയവനും നാഥനുമായ ദൈവമേ, എന്നില്‍ നിന്ന് മന്ദതയുടെ അരൂപിയും ദുര്‍ബല ഹൃദയവും അധികാരാസക്തിയും അലസഭാഷണവും എടുത്തുമാറ്റണമേ. പകരം എന്റെ നാഥനും രാജാവുമായവനേ, നിന്റെ ദാസനു ശുദ്ധതയുടെ അരൂപിയും എളിമയും ക്ഷമയും സ്‌നേഹവും നല്കണമേ. സ്വന്തം തെറ്റുകള്‍ തിരിച്ചറിയാനും സഹോദരനെ വിധിക്കാതിരിക്കാനും എന്നെ അനുഗ്രഹിക്കണമേ. എന്തുകൊണ്ടെന്നാല്‍ യുഗങ്ങളോളം നീ വാഴ്ത്തപ്പെട്ടവനാകുന്നു. ആമ്മേന്‍

പാരമ്പര്യവിശ്വാസമനുസരിച്ച് നമുക്ക് ഈ പ്രാര്‍ത്ഥനപലവട്ടം ഈ ദിവസങ്ങളില്‍ പ്രാര്‍ത്ഥിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.