യുക്രെയ്‌നിലെ കത്തോലിക്കാ സഭാധ്യക്ഷന്മാരെ പാപ്പായുടെ പ്രതിനിധി സന്ദര്‍ശിച്ചു

കീവ്: മാര്‍പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെസ്‌ക്കി യുക്രെയ്‌നിലെ കത്തോലിക്കാ സഭാധ്യക്ഷന്മാരെ സന്ദര്‍ശിച്ചു. യുക്രെയ്‌നിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെയും യുക്രെയ്ന്‍ ലാറ്റിന്‍ റൈറ്റ് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെയും തലവന്മാരുമായിട്ടായിരുന്നു കൂടിക്കാഴ്ച. മൂന്നുപേരും മാര്‍പാപ്പയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു.

കര്‍ദിനാള്‍ ക്രാജെസ്‌ക്കി പോളണ്ട് വഴിയാണ് യുക്രെയ്‌നിലെത്തിയത്. പേപ്പല്‍ പ്രതിനിധിയുടെ യുക്രെയ്ന്‍ സന്ദര്‍ശനം പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. യുക്രെയ്‌നിലെ ജനങ്ങളും രാജ്യവും കടന്നുപോകുന്ന ദുരിതപൂര്‍ണ്ണമായ ഈ സമയത്ത് പരിശുദ്ധ സിംഹാസനത്തിന്റെ സാമീപ്യവും ആശ്വാസവും നല്കുക എന്നതായിരുന്നു ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.