ഫാത്തിമായില്‍ സിസ്റ്റര്‍ ലൂസിക്ക് പരിശുദ്ധ കന്യക പ്രത്യക്ഷപ്പെട്ട റഷ്യയുടെ മാനസാന്തരത്തിന് വേണ്ടി ആദ്യശനിയാഴ്ച ആചരണം നടത്തണമെന്ന് ആവശ്യപ്പെട്ടതോടെയാണ് മരിയഭക്തിയുടെ ഭാഗമായിട്ടുള്ള ആദ്യശനിയാഴ്ച ആചരണത്തിന് വ്യാപകമായ പ്രചാരമുണ്ടായത്. റഷ്യയെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കാനും തുടര്‍ന്ന് യുദ്ധം അവസാനിക്കാനും ഇത് കാരണമായിത്തീര്‍ന്നു. ആദ്യശനിയാഴ്ച ആചരണം എങ്ങനെയാണ് നടത്തേണ്ടതെന്നും പരിശുദ്ധ അമ്മ വെളിപെടുത്തുകയുണ്ടായി.
- തുടര്‍ച്ചയായി അഞ്ച് ആദ്യ ശനിയാഴ്ചകളില്‍ ദിവ്യകാരുണ്യം സ്വീകരിക്കുക
- എല്ലാ മാസവും കുമ്പസാരിക്കുക
- ആദ്യശനിയാഴ്ചകളില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക
- ജപമാലയുടെ രഹസ്യങ്ങളെക്കുറിച്ച് പതിനഞ്ച് മിനിറ്റ് നേരം ധ്യാനിക്കുക.
- വളരെ കലുഷിതമായ ഒരു സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ ലോകം കടന്നുപോകുന്നത്. മറ്റൊരു ലോകമഹായുദ്ധം ഉണ്ടാകാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥനയില്‍ അഭയം തേടാം. പ്രത്യേകിച്ച് ആദ്യശനിയാഴ്ച ആചരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കാം. ഇന്ന് അത്തരമൊരു തീരുമാനത്തിന് നമുക്ക് തുടക്കം കുറിക്കാം.