കഷ്ടതകള്‍ വേട്ടയാടുമ്പോള്‍ ഈ വചനം പറഞ്ഞ് ശക്തി നേടാം…

ആരുടെ ജീവിതത്തിലാണ് കഷ്ടതകള്‍ ഇല്ലാത്തത്? ഒന്നൊഴിയുമ്പോള്‍ ഒന്ന് എന്ന കണക്കെ ജീവിതത്തിലേക്ക കടന്നുവരുന്ന കഷ്ടതകളുടെ മുമ്പില്‍ ദൈവവിശ്വാസം പോലും നഷ്ടപ്പെട്ടുപോകുന്നവര്‍ ധാരാളം. പക്ഷേ ഓരോ കഷ്ടതകള്‍ക്കിടയിലും ദൈവത്തെ മുറുകെ പിടിക്കുക എന്നതാണ് ആത്മീയത നമ്മോട് ആവശ്യപ്പെടുന്നത്. തിരുവചന പാരായണവും തിരുവചനങ്ങളുടെ ഹൃദിസ്ഥമാക്കലും ഇക്കാര്യത്തില്‍ നമ്മെ ഏറെ സഹായിക്കും. കാരണം കഷ്ടതകളില്‍ ദൈവം നമ്മെ കൈവിടുന്നില്ലെന്ന ഉറച്ച ബോധ്യമാണ് തിരുവചനങ്ങള്‍ നമുക്ക് നല്കുന്നത്.

സങ്കീര്‍ത്തനങ്ങള്‍ 46: 1-3 തിരുവചനങ്ങള്‍ ഇക്കാര്യത്തില്‍ നമുക്ക് നല്കുന്ന പ്രതീക്ഷയും ആശ്വാസവും നിസ്സാരമൊന്നുമല്ല. ഇതാ ആ സങ്കീര്‍ത്തനഭാഗം ഹൃദിസ്ഥമാക്കി നമുക്ക് കര്‍ത്താവില്‍ ആശ്വസിക്കാം.

ദൈവമാണ് നമ്മുടെ അഭയവും ശക്തിയും. കഷ്ടതകളില്‍ അവിടുന്ന് സുനിശ്ചിതമായ തുണയാണ്. ഭൂമി ഇളകിയാലും പര്‍വതങ്ങള്‍ സമുദ്രമധ്യത്തില്‍ അടര്‍ന്നുപതിച്ചാലും നാം ഭയപ്പെടുകയില്ല. ജലം പതഞ്ഞുയര്‍ന്നിരമ്പിയാലും അതിന്റെ പ്രകമ്പനം കൊണ്ട് പര്‍വതങ്ങള്‍ വിറ കൊണ്ടാലും നാം ഭയപ്പെടുകയില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.