ജൂലൈയില്‍ മാര്‍പാപ്പ കോംഗോയും സൗത്ത് സുഡാനും സന്ദര്‍ശിക്കും

വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ജൂലൈയില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദ കോംഗോയും സൗത്ത് സുഡാനും സന്ദര്‍ശിക്കും. വത്തിക്കാന്‍ ഇന്നലെ ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. ഭരണാധികാരികളുടെയും മെത്രാന്മാരുടെയും ക്ഷണം അനുസരിച്ചാണ് ഈ സന്ദര്‍ശനം.

ജൂലൈ രണ്ടുമുതല്‍ ഏഴു വരെ തീയതികളിലായിരിക്കും സന്ദര്‍ശനം. ജൂലൈ രണ്ടുമുതല്‍ അഞ്ചു വരെ കോംഗോ നഗരമായ കിന്‍ഷ്ഹായിലും ഗോമായിലും അഞ്ച് മുതല്‍ ഏഴു വരെ ജൂബായിലുമായിരിക്കും മാര്‍പാപ്പ ചെലവഴിക്കുന്നത്. പര്യടനത്തെ സംബന്ധിച്ച മറ്റ് വിവരങ്ങള്‍ പിന്നീട് പുറത്തുവിടും.

സൗത്ത് സുഡാന്‍ സന്ദര്‍ശിക്കുന്ന ആദ്യ മാര്‍പാപ്പയാണ് ഫ്രാന്‍സിസ്. ലോകത്തിലെ പുതിയ രാജ്യം കൂടിയാണ് ഇത്. റിപ്പബ്ലിക് ഓഫ് ദ സുഡാനില്‍ നിന്ന് 2011 ജൂലൈ ഒമ്പതിനാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. 11 മില്യന്‍ ആളുകളുള്ള രാജ്യത്ത് 37 ശതമാനവും കത്തോലിക്കരാണ്. കോംഗോയില്‍ 90 മില്യന്‍ ആളുകളാണ് ഉള്ളത്. ഇതില്‍ പാതിയും കത്തോലിക്കരാണ്, 1980 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.

ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കൊപ്പം കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് ജസ്‌ററിന്‍ വെല്‍ബിയും ജൂബായിലേക്ക് പോകുമെന്നാണ് കരുതപ്പെടുന്നത്. 2019 ല്‍ സൗത്ത് സുഡാന്‍ നേതാക്കന്മാരെ മാര്‍പാപ്പ വത്തിക്കാനിലേക്ക് ക്ഷണിച്ചുവരുത്തിയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.