വത്തിക്കാന്‍ സിറ്റി: കുഞ്ഞുങ്ങളുടെ ജനനവും ദത്തെടുക്കലുമായി ബന്ധപ്പെട്ട് പുരുഷന്മാര്ക്ക് ശമ്പളത്തോടുകൂടിയ മൂന്നു ദിവസത്തെ അവധി നിലവില്‍ വന്നു. പുതുതായി കുട്ടികള്‍ ജനിക്കുമ്പോഴോ ദത്തെടുക്കുന്ന അവസരത്തിലോ ആണ് ഈ അവധി ലഭിക്കുന്നത്.
ഫ്രാന്‍സിസ് മാര്‍പാപ്പ ഈ നിയമത്തെ അംഗീകരിച്ചുകൊണ്ട് കഴിഞ്ഞവര്‍ഷം തന്നെ ഒപ്പുവച്ചിരുന്നു. ലോ ഓണ്‍ ഫാമിലി ബെനിഫിറ്റ്സ് ഫോര്‍ ലേ എംപ്ലോയിസ് അനുസരിച്ച് സ്ത്രീകള്‍ക്ക് അഞ്ചു മാസത്തെ മെറ്റേണിറ്റി ലീവ് നല്‍കാറുണ്ട്.
പുതിയ നിയമം മാര്‍ച്ച് ഒന്നുമുതല്ക്കാണ് പ്രാബല്യത്തില്‍ വന്നത്. ഇതനുസരിച്ച് ജനനം, ദത്തെടുക്കല്‍, ഫോസ്റ്ററിംങ് എന്നീ മൂന്നു വിഭാഗങ്ങളില്‍ പുരുഷന്മാര്ക്ക് മുഴുവന്‍ ശമ്പളത്തോടുകൂടിയ മൂന്നുദിവസത്തെ അവധി ലഭിക്കും.