ഇന്ന് ഉപവസിക്കാന്‍ മറക്കല്ലേ, പ്രാര്‍ത്ഥിക്കാനും: യുക്രെയ്‌നിലെ കത്തോലിക്കാ പുരോഹിതരുടെ ഓര്‍മ്മപ്പെടുത്തല്‍

ഇന്ന് മാര്‍ച്ച് രണ്ട്. വിഭൂതി ബുധന്‍ ഇന്നേ ദിവസം യുക്രെയ്‌ന് വേണ്ടി ഉപവസിച്ചു പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. മാര്‍പാപ്പയുടെ ഈ വാക്കുകളെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുകയാണ് യുക്രെയ്ന്‍ കത്തോലിക്കാ വൈദികന്‍ ഫാ. മാര്‍ക്ക് മോറോസോവിച്ച. യുക്രെയ്‌നിലെ കത്തോലിക്കാ വൈദികരുടെ എല്ലാം പ്രതിനിധിയായിട്ടാണ് അദ്ദേഹം ഈ അഭ്യര്‍ത്ഥന നടത്തുന്നത്.

എല്ലാവരും ഈ പ്രാര്‍ത്ഥനയില്‍ പങ്കാളിയാകണം. കാരണം ഇത് ആവശ്യമാണ്. പ്രാര്‍ത്ഥനയിലൂടെ ഒരുമിക്കുമ്പോള്‍ അതൊരു ശക്തിയാണ്. ആളുകള്‍ രാജ്യത്ത് നിന്ന് അപ്രത്യക്ഷരായിക്കൊണ്ടിരിക്കുമ്പോള്‍ കൂട്ടായ പ്രാര്‍ത്ഥന അനിവാര്യമാണ്. സിഎന്‍എ യ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഫാ. മാര്‍ക്ക് ഇക്കാര്യം പറഞ്ഞത്.

യുക്രെയ്ന്‍ സ്വദേശിയായ അദ്ദേഹം ഇപ്പോള്‍ വാഷിംങ്ടണ്‍ ഡിസിയിലെ സ്‌കൂള്‍ ഓഫ് തിയോളജി ആന്റ് റിലീജിയസ് സ്റ്റഡീസ് അറ്റ് ദ കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്കയിലെ ഡീനായി സേവനം ചെയ്യുകയാണ്. യുക്രെയ്ന്‍ വീണാല്‍ പുടിന്‍ സോവ്യ്റ്റ് യൂണിയന്‍ പുനനിര്‍മ്മിക്കാന്‍ ശ്രമിക്കുമെന്നും ഈ ആക്രമണം തിന്മയാണെന്നും വൈദികന്‍ അഭിമുഖത്തില്‍ പറയുന്നു. റഷ്യയിലെ ജനങ്ങള്‍ക്ക് ജീവിതം നല്കിയത് കീവും റൂസുമാണ്. അതുകൊണ്ട് മാതൃരാജ്യത്തെ പുടിന്‍ ബഹുമാനിക്കണം. അവിടെയുള്ള സഹോദരീ സഹോദരന്മാരെ ആദരിക്കണം. വൈദികന്‍ ഓര്‍മ്മിപ്പിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.