ചങ്ങനാശ്ശേരി: വിശ്വാസചൈതന്യവും പ്രാര്‍ത്ഥനാനുഭവവുമുള്ള കുടുംബങ്ങളിലാണ് നല്ല മക്കള്‍ രൂപപ്പെടുന്നത് എന്ന് കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. കുടുംബങ്ങളില്‍ ദൈവസ്നേഹത്തിന്റെ സ്വര്‍ഗ്ഗീയ അനുഭവം വളരണം. നല്ല വ്യക്തികള്‍ക്ക് മാത്രമേ സമൂഹത്തിന്റെ ചാലകശക്തികളായി മാറാന്‍ കഴിയുകയുള്ളൂ. തകര്‍ച്ച നേരിടുന്ന കുടുംബങ്ങള്‍ക്ക് താങ്ങും കരുതലുമാകാന്‍ ക്രൈസ്തവ കുടുംബങ്ങള്‍ക്ക് കഴിയണം. അദ്ദേഹം പറഞ്ഞു.
ചങ്ങനാശ്ശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷനും കുടുംബവിശുദ്ധീകരണ ധ്യാനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫാ. ബിനോയി കരിമരുതുങ്കലിന്റെ നേതൃത്വത്തിലുള്ള അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ടീമാണ് 23 ാമത് അതിരൂപത കണ്വന്ഷന് നയിക്കുന്നത്. അഞ്ചു വരെയുള്ള തീയതികളില്‍ വൈകുന്നേരം 4.30 ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന, 6.15 ന് വചനപ്രഘോഷണം 8.30 ന് ആരാധന എന്നിവയുണ്ടായിരിക്കും.
മാക് ടീവിയില്‍ കണ്‍വന്‍ഷന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.