കീവ് : റഷ്യന്‍ അധിനിവേശത്തിന് മുമ്പില്‍ തരിച്ചുനില്ക്കുന്ന യുക്രെയ്ന്‍ ജനതയ്ക്ക് ആശ്വാസമായി കത്തോലിക്കാ കന്യാസ്ത്രീകള്‍. യുദ്ധസാഹചര്യത്തില്‍ പലരും നഗരം വിട്ട് പലായനം ചെയ്യുമ്പോഴും അത്തരമൊരു വഴി ആലോചിക്കാതെ നഗരത്തില്‍ തുടരാന്‍ ഇവരെ പ്രേരിപ്പിക്കുന്നത് ഇത് തങ്ങളുടെ പുതിയ ദൗത്യമാണെന്ന തിരിച്ചറിവാണ്. ഓര്‍ഡര്‍ ഓഫ് സെന്റ് ബേസിലിലെ കന്യാസ്ത്രീകളാണ് ജനങ്ങള്‍ക്ക് ആശ്വാസമായി മാറിയിരിക്കുന്നത്.
ഈസ്റ്റേണ്‍ യുക്രെയ്‌നില്‍ നിന്ന് 125 മൈല്‍ അകലെയുള്ള ഡോണ്‍സ്‌റ്റെക്കിലാണ് ഇവരുടെ കോണ്‍വെന്റ്. ഫെബ്രുവരി 24 ന് റഷ്യ വ്യോമാക്രമണം ആരംഭിച്ചപ്പോള്‍തന്നെ രണ്ടു കുടുംബങ്ങള്‍ക്ക് ഈ കോണ്‍വെന്റ് അഭയം നല്കിയിരുന്നു. ആളുകള്‍ ഇവിടെ കുറെക്കൂടി സുരക്ഷിതരാണ്. അതുകൊണ്ട് പലരും ഇവിടേയ്ക്ക് വരുന്നു.
100,000 ആളുകള്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പലായനം ചെയ്തു എന്നാണ് യു എന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജിയുടെ കണക്ക്. ഭൂരിപക്ഷത്തിനും ആശ്വാസമായി മാറിയിരിക്കുകയാണ് കോണ്‍വെന്റും കന്യാസ്ത്രീകളും. ഗര്‍ഭിണികള്‍ വരെ ഇവിടെ അഭയം തേടിയിട്ടുണ്ട്. യാത്ര ദുഷ്‌ക്കരമായ സാഹചര്യത്തിലാണ് ഇത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ മറ്റെവിടേയ്ക്കും ഓടിപ്പോകുന്നതിനെക്കുറിച്ച് തങ്ങള്‍ ആലോചിക്കുന്നില്ലെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.