റഷ്യ- യുക്രെയ്ന്‍ പ്രതിസന്ധി; മധ്യസ്ഥത വഹിക്കാന്‍ വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: റഷ്യ- യുക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രശ്‌നം പരിഹരിക്കുന്നതിനായി റഷ്യയുമായി താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മാര്‍പാപ്പ അറിയിച്ചു. കര്‍ദിനാള്‍ പിയെത്രോ പരോളിനാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം അറിയിച്ചത്.

യുക്രെയ്‌നെ റഷ്യ ആക്രമിക്കുന്ന സാഹചര്യത്തില്‍ റഷ്യന്‍ അംബാസിഡറെ കാണാന്‍ മാര്‍പാപ്പകഴിഞ്ഞ ദിവസം റഷ്യന്‍ എംബസിയിലെത്തിയിരുന്നു. യുക്രെയ്‌നിലെ സമാധാനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനാദിനമായി മാര്‍ച്ച് രണ്ട് ആചരിക്കണമെന്ന പാപ്പ ആഹ്വാനം ചെയ്തിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.