ക്വിവ: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ ഈ സാഹചര്യത്തില്‍ തങ്ങളുടെ എല്ലാ പ്രതീക്ഷയും ദൈവത്തില്‍ മാത്രമാണെന്ന് യുക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്കാസഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് സവിയാറ്റോസ്ലാവ്.
ഈ ദുരിതപൂര്‍ണ്ണമായ സമയത്ത് ഞങ്ങളുടെ എല്ലാ പ്രതീക്ഷയും ദൈവത്തിലാണ്. യു്‌ക്രെയ്‌ന്റെ വിധി ആശ്രയിച്ചിരിക്കുന്നത് ഞങ്ങളുടെ സ്വയം സംഘാടകശേഷിയിലും ഉത്തരവാദിത്തങ്ങള്‍ ക്രിയാത്മകമായി ചെയ്യുന്നതിലും രാജ്യത്തിന്റെ ഭാവിയെക്കരുതി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതിലുമാണ്. അദ്ദേഹം പറഞ്ഞു.
51 കാരനായ ഇദ്ദേഹം 2011 മുതല്‍ യുക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്കാസഭയുടെ തലവനാണ്. നാലു മില്യന്‍ യുക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്കര്‍ ലോകമെങ്ങുമായി വ്യാപിച്ചുകിടക്കുന്നു, ഇതില്‍ കൂടുതലും യുക്രെയ്‌നിലാണ്. ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ രാജ്യമാണ് യുക്രെയ്ന്‍. 44 മില്യന്‍ ആളുകളാണ് ഇവിടെയുളളത്.
ഞങ്ങള്‍ യുക്രെയ്‌ന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. മാതൃരാജ്യത്തെ ആക്രമിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം പറഞ്ഞു.