വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ കൂടിക്കാഴ്ച നടത്തി.
ഓറിയന്റല്‍ സഭകളുടെ പ്രതിനിധികളുടെയും ഓറിയന്റല്‍ കോണ്ഗ്രിഗേഷന് അംഗങ്ങളുടെയും സമ്മേളനത്തിനായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി റോമില്‍ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. മാര്‍പാപ്പയുടെ വസതിയായ സാന്താ മാര്‍ത്തയിലായിരുന്നു കര്‍ദിനാള്‍ താമസിച്ചിരുന്നത്.
സിറോ മലബാര്‍ സഭയുടെ വളര്‍ച്ചയിലും റോമാ സഭയുമായുള്ള കൂട്ടായ്മയിലുമുള്ള സന്തോഷം മാര്‍പാപ്പ, കര്‍ദിനാളുമായി പങ്കുവച്ചു. റോമിലെ സിറോ മലബാര്‍ വിശ്വാസികള്‍ക്കായി സാന്താ അനസ്താസ്യ ബസിലിക്ക നല്‍കിയതിന് കര്‍ദിനാള്‍ മാര്‍പാപ്പയ്ക്ക് നന്ദി അറിയിച്ചു.