അമാന്‍: ജോര്‍ദാനിലെ കിഴക്കന്‍ മരുഭൂമിയില്‍ നവീനശിലായുഗകാലത്തെ ദേവാലയം കണ്ടെത്തി. ജോര്‍ദാനിയന്‍, ഫ്രഞ്ച് പുരാവസ്തു ഗവേഷകരുടെ സംഘമാണ് 9000 വര്‍ഷം പഴക്കമുള്ള ദേവാലയം കണ്ടെത്തിയത്. ബിസി നാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഡെസേര്‍ട്സ് കൈറ്റ്സ് എന്നറിയപ്പെടുന്ന നിര്‍മ്മിതികള്‍ക്ക് സമീപത്താണ് ദേവാലയം. മൃഗങ്ങളെ കെണിയില്‍ വീഴ്ത്തി കശാപ്പു ചെയ്യുന്നതിനുള്ള നിര്‍മ്മിതികളാണ് ഡെസേര്‍ട് കൈറ്റ്സ്.
കൊത്തുപണികളോടുകൂടിയ ശിലാസ്തൂപങ്ങളും ബലിപീഠവും അടുപ്പും ഡെസേര്‍ട്ട് കൈറ്റിന്റെ ചെറിയ മാതൃകയും ദേവാലയത്തില്‍ കണ്ടെത്തി.