ചങ്ങനാശ്ശേരി: സുറിയാനി സഭകളിലെ നാടാര്‍ ക്രൈസ്തവരെ ഒബിസി സംവരണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് സ്വാഗതാര്‍ഹമാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.
സുറിയാനി സഭകളില്‍ ഉള്‍പ്പെടുന്ന നാടാര്‍ ക്രൈസ്തവര്‍ സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് സംവരണം നിഷേധിക്കപ്പെടുന്ന അനീതിപരമായ സാഹചര്യമായിരുന്നു എഴുപത്തഞ്ച് വര്‍ഷമായി സംസ്ഥാനത്ത് നിലവിലിരുന്നത്.. ഇതിന് അന്ത്യം കുറിച്ച് അവര്‍ക്കും ഒബിസി സംവരണം അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം പ്രയോജനകരമാണ്. നാടാര്‍ ക്രൈസ്തവരെ കേന്ദ്രസര്‍ക്കാരിന്റെ ഒബിസി ലിസ്റ്റില്‍ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിരുന്നു. ഭരണഘടനാപരമായ സാധുത പൂര്‍ണ്ണമായും ഉറപ്പാക്കിക്കൊണ്ടാണ് സ്ംസ്ഥാനത്തെ ക്രിസ്ത്യന്‍ നാടാര്‍ സംവരണം ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.
നാടാര്‍ സമുദായത്തിലെ ക്രൈസ്തവവിഭാഗക്കാര്ക്കും സംവരണാനുകൂല്യം ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി പറഞ്ഞു.