ചൈന ബൈബിള്‍ തിരുത്തിയെഴുതുന്നു

ബെയ്ജിംങ്: കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളും മൂല്യങ്ങളും ചേര്‍ത്ത് ചൈനീസ് ഭരണകൂടം ബൈബിള്‍ തിരുത്തിയെഴുതുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വാസ്തവത്തില്‍ പിന്തുണയ്ക്കുക എന്നതാണ് ഈ പുതിയ അഴിച്ചുപണി കൊണ്ട് ഭരണാധികാരികള്‍ ഉദ്ദേശിക്കുന്നത്.

2019 ലാണ് ഇത്തരത്തിലുള്ള പ്രോജക്ടിനെക്കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത് പത്തുവര്‍ഷം നീണ്ടുനില്ക്കുന്ന ഒരുപരിപാടിയായിട്ടാണ് തുടക്കത്തില്‍ ഇത് ആസൂത്രണം ചെയ്തിരുന്നത്. നല്ലൊരു കമ്മ്യൂണിസ്റ്റുകാരനായി എങ്ങനെ ആളുകളെ മാറ്റിയെടുക്കാം എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

യോഹന്നാന്റെ സുവിശേഷം 8:7-11 മുതലുള്ള ഭാഗങ്ങളുടെ കമ്മ്യൂണിസ്റ്റ് വിവര്‍ത്തനം ഇപ്രകാരമാണ്. പാപിനിയായ സ്ത്രീയെ കല്ലെറിയാന്‍ കൊണ്ടുവരാന്‍ നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നാണല്ലോ ക്രിസ്തു പറയുന്നത്. അതിലൂടെ താനും ഒരു പാപിയാണ് എന്നാണ് ക്രിസ്തു വ്യക്തമാക്കുന്നതത്രെ. ഇങ്ങനെ ക്രി്‌സ്തുവിന്റെ ദൈവികത്വത്തെ നിഷേധിക്കുകയും തകര്‍ക്കുകയും ചെയ്തുകൊണ്ടാണ് ബൈബിള്‍ രചന മുന്നോട്ടുപോകുന്നതെന്ന് തെളിവുകള്‍ നിരത്തി വോയ്‌സ് ഓഫ് ദ മാര്‍ട്ടേഴ്‌സ് വക്താവ് പറയുന്നു.

ക്രിസ്തു പാപിയാണെങ്കില്‍ അവിടുന്ന് ദൈവവുമല്ല. ഇതാണ് പാര്‍ട്ടി പുതിയ ബൈബിള്‍ രചനയിലൂടെ സ്ഥാപിച്ചെടുക്കുന്നത്.

ചൈനയില്‍ വിശുദ്ധഗ്രന്ഥം ലഭിക്കുക എന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞതാണ്. ബൈബിള്‍ ഓഡിയോ വിറ്റഴിച്ചതിന്റെ പേരില്‍ നാലു ക്രൈസ്തവരെ 13 വര്‍ഷം കഠിനതടവിന് വിധിച്ചത് കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.