2025 ജൂബിലി വര്‍ഷം; വത്തിക്കാന്‍ ലോകവ്യാപകമായി ലോഗോ മത്സരം സംഘടിപ്പിക്കുന്നു

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭയുടെ 2025 ലൈ ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് വത്തിക്കാന്‍ ലോകവ്യാപകമായി ഔദ്യോഗിക ലോഗോ മത്സരം സംഘടിപ്പിക്കുന്നു. ഇന്നലെയാണ് ഇത് സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉണ്ടായത്. ലോഗോകള്‍ ഏപ്രില്‍ ഒന്നുമുതല്‍ മെയ് 20 വരെ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യാവുന്നതാണ്.

പില്‍ഗ്രിംസ് ഓഫ് ഹോപ്പ് എന്നതാണ് ജൂബിലിയുടെ മുദ്രാവാക്യം. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ദ പ്രമോട്ടിംങ് ദ ന്യൂ ഇവാഞ്ചലൈസേഷനാണ് ലോഗോ മത്സരം സംഘടിപ്പിക്കുന്നത്. വ്യക്തികള്‍ക്കോ ടീമായോ മത്സരത്തില്‍ പങ്കെടുക്കാം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ച 2000 ലെ മഹാജയന്തിയെ തുടര്‍ന്നുവരുന്ന സഭയിലെ ആദ്യത്തെ സാധാരണ ജൂബിലിയായിരിക്കും 2025 ലേത്.

2015 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കരുണയുടെ അസാധാരണ ജൂബിലി വര്‍ഷം പ്രഖ്യാപിച്ചിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.