പാരീസ്: ഫാ. ജാക്വെസ് ഹാമെലിന്റെ കൊലപാതകത്തിന്റെ ഗൂഢാലോചനയെക്കുറിച്ചുള്ള വിചാരണ ആരംഭിച്ചു. 2016 ജൂലൈ 26 നാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കവെ 85 കാരനായ ഫാ. ഹാമെലിനെ തീവ്രവാദികള്‍ കഴുത്തറുത്തുകൊന്നത്. ഫാ. ജാക്വെസിന്റെ നാമകരണ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
അടുത്ത നാല് ആഴ്ചത്തേക്കാണ് വിചാരണ നടക്കുന്നത്. ഭീകരവാദികളുമായി ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന മൂന്നുപേര്‍ക്ക് 30 വര്‍ഷത്തെ ജയില്‍ ശിക്ഷ ചുമത്തിയിട്ടുണ്ട്. ഫാദറിന്റെകൊലപാതകത്തെക്കുറിച്ച് ഇവര്‍ക്ക് അറിയാമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. പത്തൊമ്പതു വയസുളള രണ്ടുപേരായിരുന്നു കൃത്യം ചെയ്തത്. ഒരാള്‍ ഫാ. ഹാമെലിന്റെ കഴുത്ത് അറുത്തപ്പോള്‍ മറ്റേ ആള്‍ വിശ്വാസികളെ ബന്ദികളാക്കി.
2016 ലാണ് രൂപതാതലത്തില്‍ ഹാമെലിന്റെ നാമകരണനടപടികള്‍ക്ക് തുടക്കം കുറിച്ചത്. ഹാമെല്‍ രക്തസാക്ഷിയാണെന്ന് 2016 സെപ്തംബറില്‍ അര്‍പ്പിച്ച ഒരു ദിവ്യബലിയില്‍ മാര്‍പാപ്പ പരാമര്‍ശിച്ചിരുന്നു.