കറാച്ചി: ക്രൈസ്തവരെ പ്രത്യേകമായി സാനിട്ടറി ജോലിക്കു ക്ഷണിച്ചുകൊണ്ട് പാക്കിസ്ഥാന് ആര്‍മി നല്കിയ പരസ്യം വ്യാപകമായ പ്രതിഷേധത്തിലേക്ക്.
ക്രൈസ്തവന്യൂനപക്ഷത്തോടുള്ള വിവേചനത്തിന്റെ പരസ്യമായ പ്രതിഫലനമായിട്ടാണ് ഈ പരസ്യത്തെ ജനങ്ങള്‍ കാണുന്നത്. വിവാദമുണര്‍ത്തുന്ന പരസ്യം പ്രത്യക്ഷപ്പെട്ടത് ജൂണ്‍ 23 ലെ ഇംഗ്ലീഷ് ഉറുദു ദിനപ്പത്രങ്ങളിലാണ്. ഡ്രൈവേഴ്സ്, ശിപായി. ട്രേഡ്സ്മാന് എന്നീ വിഭാഗങ്ങളിലേക്കുള്ള ജോലിക്കുള്ള അപേക്ഷകളില്‍ സാനിട്ടേഷന്‍ ജോലിക്ക് പ്രത്യേകമായിട്ടാണ് ക്രൈസ്തവരെ ക്ഷണിച്ചിരിക്കുന്നത് എന്നതാണ് വിവാദമായിരിക്കുന്നത്.
220 മില്യന്‍ ജനസംഖ്യയുള്ള പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ വെറും 2.5 ശതമാനം മാത്രമാണ്. പരസ്യത്തിനെതിരെ ന്യൂനപക്ഷങ്ങള്‍ പ്രതികരിച്ചു. എന്നാല്‍ ഇതേക്കുറിച്ച് ആര്‍മി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
Please don’t be so specific about Christians. The advertisement is saying that “Only Non-Muslims” and not Christians. In Pakistan Christians are just 1% and apart from Christians, there is Hindus, Sikhs and very few Buddhists and Jains.
So please be don’t specific for Christians and those who read this news apart from a Christian will feel just like a christianity highlighted news.
Hope that you understand what i mean. God bless you.