ബാംഗഌര്: ഇന്ത്യയിലെ മതപരിവര്‍ത്തന നിരോധിത ബില്ലിനെതിരെ നടന്ന റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. മതപരിവര്‍ത്തന നിരോധിത ബില്‍ അനാവശ്യമാണെന്നും ഇന്ത്യന്‍ ഭരണഘടന നല്കുന്ന മതസ്വാതന്ത്ര്യത്തിന് വിരുദ്ധമാണ് ഇതെന്നും റാലിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിക്കാനേ ഇതുപകരിക്കൂ എന്നും പ്രതിഷേധപ്രകടനം അഭിപ്രായപ്പെട്ടു. മതപരിവര്‍ത്തന നിരോധിത ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ പ്രസിഡന്റിന് മല്ലികാസാരാഭായി, മേധ പട്ക്കര്‍ , ആനന്ദ് പട് വര്‍ദ്ധ്വന്‍ തുടങ്ങിയവരുള്‍പ്പെടുന്ന സംഘം നിവേദനം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
മുന്‍ ഗോവ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ, സീനിയര്‍ ജേര്‍ണലിസ്റ്റ് ജോണ്‍ ദയാല്‍, ആക്ടിവിസ്റ്റ് വിദ്യ ദിനകര്‍ എന്നിവര്‍ നിവേദനത്തെ പിന്തുണച്ചു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ക്ക് മതപരിവര്‍ത്തന നിരോധിത ബില്‍ കാരണമാകുമെന്നും എല്ലാ മതങ്ങളും തുല്യമാണെന്നും ബ്രിനെല്ലെ ഡിസൂസ അഭിപ്രായപ്പെട്ടു.