വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രണ്ടുദിവസത്തെ മാള്‍ട്ട സന്ദര്‍ശനത്തില്‍ അതിരൂപത ഉറപ്പുവരുത്തി. ഇതോടെ മാള്‍ട്ട സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വ്യക്തത കൈവന്നു.
ഏപ്രില്‍ 2, 3 തീയതികളിലാണ് പാപ്പായുടെ സന്ദര്‍ശനം. ഇന്നലെയാണ് ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം നടന്നത്. മാള്‍ട്ട പ്രസിഡന്റ് ജോര്‍ജ് വെല്ലയുടെ ക്ഷണം ഫ്രാന്‍സിസ് മാര്‍പാപ്പ ഔദ്യോഗികമായി സ്വീകരിച്ചതോടെയാണ് സന്ദര്ശനക്കാര്യത്തില് വ്യക്തത കൈവന്നത്. 2020 മെയ് 31 നായിരുന്നു പാപ്പ ഇവിടേക്ക് പോകാന്‍ ആദ്യം തീരുമാനമെടുത്തത്. പിന്നീട് കൊറോണയുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശനം നീട്ടിവയ്ക്കുകയായിരുന്ന.അവര്‍ ഞങ്ങളോട് അസാധാരണമായ കാരുണ്യം കാണിച്ചു എന്ന അപ്പസ്തോലപ്രവര്‍ത്തനങ്ങളിലെ തിരുവചനമാണ്( അപ്പ. പ്ര 28:2) മാള്‍ട്ട സന്ദര്‍ശനത്തിന്റെ ആപ്തവാക്യം.
1990 ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയാണ് ആദ്യമായി മാള്‍ട്ട സന്ദര്‍ശിച്ച പാപ്പ. 2001 ലും അദ്ദേഹം മാള്ട്ടയിലെത്തിയിരുന്നു.