വത്തിക്കാന്‍ സിറ്റി: ഗോര്‍ഗോന ദ്വീപിലെ തടവുകാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ കത്ത് അയച്ചു. നാം എല്ലാവരും എപ്പോഴും തെറ്റ് ചെയ്യുന്നുവെന്നും എന്നാല്‍ ദൈവം എപ്പോഴും നമ്മോട് ക്ഷമിക്കുന്നുവെന്നും പാപ്പാ കത്തില്‍ എഴുതി.അതുകൊണ്ടുതന്നെ ഭാവിയെ പ്രതീക്ഷയോടെ കാണണം. ലിവോര്‍ണോ പ്രവിശ്യയിലെ ഗോര്‍ഗോന ദ്വീപിലെ തടവുകാര്‍ക്കാണ് പാപ്പ കത്തെഴുതിയത്.
ഈ കത്ത് തടവുകാരെ ഏറെ ആശ്വസിപ്പിച്ചുവെന്ന് ജയില്‍ അധികാരികള്‍ വ്യക്തമാക്കി. കരുണാമയനായ ദൈവം നാം ഓരോരുത്തരുടെയും തൊട്ടടുത്തുണ്ടെന്ന പ്രതീക്ഷയോടെ ജീവിക്കാന്‍ പാപ്പ കത്തില്‍ ഓര്‍മ്മിപ്പിച്ചു.