വിയറ്റ്‌നാം: കുമ്പസാരിപ്പിച്ചുകൊണ്ടിരിക്കവെ കൊല്ലപ്പെട്ട ഡൊമിനിക്കന്‍ സഭാംഗം ഫാ. ജോസഫ് ട്രാന്റെ കൊലപാതകിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
വൈദികന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ടും രൂപതാധ്യക്ഷന്‍ ബിഷപ് അലോഷ്യസാണ് പത്രപ്രസ്താവനയിലൂടെ കൊലപാതകവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിച്ചത്. വാന്‍ കിയെന്‍ എന്ന വ്യക്തിയാണ് വൈദികനെ കൊലപ്പെടുത്തിയത്. കത്തോലിക്കാകുടുംബാംഗമാണ് പ്രതി. മാതാപിതാക്കള്‍ വിശ്വാസികളും കരുണയുള്ളവരുമാണ്.
എന്നാല്‍ വാന്‍ അങ്ങനെയാണ്. രണ്ടു സഹോദരന്മാരും ഒരു സഹോദരിയുമാണ് പ്രതിക്കുള്ളത്. കുടുംബത്തിന് തന്നെ അസ്വസ്ഥത സമ്മാനിക്കുന്ന പ്രകൃതമാണ് വാന്റേത്. കുടുംബാംഗങ്ങളെ പലപ്പോഴും മര്‍ദ്ദിക്കാറുമുണ്ട്, മനോരോഗം പ്രകടിപ്പിക്കുന്നതിനാല്‍ വിവാഹത്തിന് കുടുംബാംഗങ്ങള്‍ തടസ്സം നില്ക്കുന്നത് ഇയാളെ കോപാകുലനാക്കിയിട്ടുമുണ്ട്. കൃഷിയും മോട്ടോര്‍ ബൈക്ക് റിപ്പയറിംങുമാണ് ജോലി. വൈദികന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്ന അപവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഉള്‍ക്കൊളളിച്ചുകൊണ്ട് രൂപത പ്രസ്താവന ഇറക്കിയിരിക്കുന്നത്.
ജനുവരി 29 നാണ് ഫാ. ജോസ്ഫ് ട്രാന്‍ കുമ്പസാരിപ്പിച്ചുകൊണ്ടിരിക്കവെ കൊല്ലപ്പെട്ടത്.