അബൂജ: വൈദികര്‍ക്ക് പേടിസ്വപ്‌നമായി മാറിയിരിക്കുന്ന നൈജീരിയായിലെ കാഡുനയില്‍ നിന്ന് വീണ്ടുമൊരു തട്ടിക്കൊണ്ടുപോകലിന്റെവാര്‍ത്ത. കാഡുന സ്റ്റേറ്റിലെ ഇക്കുലു ഫാരിയിലെ ഇടവക വൈദികന്‍ ജോസഫ് ഷെക്കാരിയെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ആയുധധാരികളായ സംഘം പള്ളിമേട തകര്‍ത്താണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. ഫെബ്രുവരി ആറിന് രാത്രി പതിനൊന്നരയോടെയാണ് സംഭവം. കൊള്ളസംഘം പാചകക്കാരനെ കൊലപ്പെടുത്തുകയും ചെയ്തു.
അടുത്തകാലത്ത് നൈജീരിയായില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന സ്റ്റേറ്റാണ് കാഡുന. ഗ്രാമങ്ങള്‍ കൊള്ളയടിക്കുക, കന്നുകാലികളെ മോഷ്ടിക്കുക, ആളുകളെ കൊല്ലുക, വൈദികരെ തട്ടിക്കൊണ്ടുപോകുക, മോചനദ്രവ്യം ആവശ്യപ്പെടുക എന്നിവയെല്ലാമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.
ഈ വര്‍ഷം ജനുവരി 31 ന് പതിനൊന്ന് പേരാണ് കൊല്ലപ്പെട്ടത്.