ലോകത്ത് ദൈവവിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

ലോകത്ത്് നിരീശ്വരവാദികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യം. ദൈവത്തെ വേണ്ടെന്ന് വയ്ക്കുന്നവരുടെയും ദൈവനിഷേധകരായവരുടെയും എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. പക്ഷേ അതോര്‍ത്ത് നാം അത്രയധികം ഭാരപ്പെടേണ്ടതില്ല എന്നാണ് പുതിയ പഠനം പറയുന്നത്. വിശ്വാസപരമായ കാര്യങ്ങളില്‍ ആഭിമുഖ്യമുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായും അത് നിരീശ്വരവാദികളുടേതിനെക്കാള്‍ കൂടുതലാണെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഗോര്‍ഡന്‍-കോണ്‍വെല്‍ തിയോളജിക്കല്‍ സെമിനാരിയുടെ സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഗ്ലോബല്‍ ക്രിസ്ത്യാനിറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2000 നും 2022 നും ഇടയില്‍ ദൈവവിശ്വാസികളുടെ എണ്ണം 1.27 ശതമാനം വര്‍ദ്ധിച്ചു. എന്നാല്‍ ഇതേ സമയം നിരീശ്വരവാദികളുടെ എണ്ണത്തില്‍ 0.18 ശതമാനമാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത്.

2000 മുതല്‍ ഇതുവരെ 141.5 മില്യനില്‍ നിന്ന് 147 മില്യനിലേക്ക് നിരീശ്വരവാദികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. 2050 ആകുമ്പോഴേയ്ക്കും നിരീശ്വരവാദികളുടെ എണ്ണത്തില്‍ 143 മില്യന്‍ എന്ന കണക്കില്‍ കുറവായിരിക്കും സംഭവിക്കുക എന്നും റിപ്പോര്‍ട്ട് അനുമാനിക്കുന്നു. എന്നാല്‍ 2050 എത്തുമ്പോഴേയ്ക്കും മതവിശ്വാസികളുടെ എണ്ണം 9 ബില്യന്‍ ആകുമെന്നും പ്രതീക്ഷിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.