എന്റെ പക്കല്‍ വരുന്നവര്‍ ഈശോയെ കാണും എന്നാണ് മാതാവിന്റെ വാഗ്ദാനം. ദൈവമനുഷ്യന്റെ സ്്നേഹഗീതയിലാണ് മാതാവ് ഈ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് നമ്മെ തന്റെ അടുക്കലേയ്ക്കും അതുവഴി ഈശോയുടെ പക്കലേയ്ക്കും അടുപ്പിക്കുന്നത്. മാതാവിന്റെ വാക്കുകള്‍ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.:
ഈശോയുടെ നിത്യവാഹകയാണ് ഞാന്‍. അരുളിക്കായില്‍ തിരുവോസ്തി എന്നതുപോലെ അവന് എന്റെ ഉദരത്തിലുണ്ട്. എന്റെ പക്കല്‍ വരുന്നവര്‍ ഈശോയെ കാണും. എന്റെ മേല്‍ ചാരുന്നവര്‍ അവനെ സ്പര്‍ശിക്കും. എന്നോട് സംസാരിക്കുന്നവര്‍ അവനോടും സംസാരിക്കുന്നു. ഞാന്‍ അവന്റെ വസ്ത്രവും അവന് എന്റെ ആത്മാവും ആകുന്നു. ഒമ്പതുമാസം എന്റെ ഉദരത്തില്‍ ആയിരുന്നപ്പോഴെന്നതിനെക്കാള്‍ കൂടുതലായി എന്റെ പുത്രന് എന്നോടിപ്പോള്‍ ഐക്യപ്പെട്ടിരിക്കുകയാണ്. എന്റെ പക്കല്‍ വരുകയും തങ്ങളുടെ ശിരസ് എന്റെ ഹൃദയത്തില്‍ വയ്ക്കുകയും ചെയ്യുന്നവരുടെ എല്ലാ വേദനകളും ശമിക്കുന്നു. എ ല്ലാ പ്രതീക്ഷകളും ഫലമണിയുന്നു.
എല്ലാ കൃപാവരങ്ങളും അവരുടെ മേല്‍ വര്ഷിക്കപ്പെടുന്നു. ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. അത് ഓര്‍്ത്തുകൊള്ളുക. ഞാന്‍ സ്വര്‍ഗ്ഗസൗഭാഗ്യം അനുഭവിക്കുന്നതും ദൈവത്തില്‍ പ്രകാശത്തില്‍ ജീവിക്കുന്നതും ഭൂമിയില്‍ സഹിക്കുന്നവരായ എന്റെ മക്കളെ വിസ്മരിക്കാന്‍ ഇടയാക്കുന്നില്ല. ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.. സ്വര്‍ഗ്ഗം മുഴുവനും പ്രാര്‍ത്ഥിക്കുന്നു..
അമ്മയുടെ ഈ വാക്കുകള്‍ നമുക്ക് ഹൃദയത്തില്‍ സൂക്ഷിക്കാം. അമ്മേ മാതാവേ എന്ന് സാധിക്കുന്നിടത്തോളം നമുക്ക് ഉള്ളില്‍ നിന്ന് വിളിക്കാം. അമ്മ നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന വാക്കുകള്‍ എത്രയോ ആശ്വാസകരമാണ്. അല്ലേ?
്