പാപ്പായുടെ പൊതുദര്‍ശന പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമം

വത്തിക്കാന്‍ സിറ്റി: പാപ്പായുടെ പൊതുദര്‍ശന പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച വ്യക്തിയെ സ്വിസ് ഗാര്‍ഡ് പിടികൂടി. പാപ്പായുടെ പൊതുദര്‍ശന പരിപാടിയില്‍ ആക്രോശിക്കുകയും ഇത് ദൈവത്തിന്റെ സഭയല്ലെന്ന് ആദ്യം ഇംഗ്ലീഷിലും പിന്നീട് ഇറ്റാലിയനിലും ബഹളം വച്ച വ്യക്തിയെയാണ് വത്തിക്കാന്‍ പോലീസും സ്വിസ് ഗാര്‍ഡും ചേര്‍ന്ന് സ്ഥലത്ത് നിന്ന് നീക്കം ചെയ്തത്.

സഭയ്ക്ക് കൂടുതല്‍ മുഖംമൂടികള്‍ വേണ്ട.. ഇത് യേശുക്രിസ്തുവിന്റെ സഭയല്ല, സഭയൊന്നേയുള്ളൂ. അത് വിശുദ്ധവും കത്തോലിക്കവും അപ്പസ്‌തോലികവുമാണ്. നിങ്ങള്‍ രാജാവല്ല.. 40 നും 50 നും ഇടയ്ക്ക് പ്രായമുള്ള ആള്‍ ആക്രോശിച്ചതാണ് ഈ വാക്കുകള്‍.

കാഴ്ചയില്‍ അസ്വസ്ഥനാണെന്ന് തോന്നിക്കുന്ന വ്യക്തിയാണ് ഇതെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.

പ്രഭാഷണത്തിന്റെ അവസാനഭാഗത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വ്യക്തിയെക്കുറിച്ച് പരാമര്‍ശിക്കുകയും അയാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
എന്തോ പ്രശ്‌നമുള്ള വ്യക്തിയാണ്. ശാരീരികമോ മാനസികമോ ആത്മീയമോ എന്ന് എനിക്കറിയില്ല, എന്തായാലും നമ്മുടെ സഹോദരന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പാപ്പ പറഞ്ഞു. തുടര്‍ന്നാണ് പാപ്പ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.