പെഷവാര്‍: ക്രിസ്ത്യന്‍ പുരോഹിതന്‍ വില്യം സിറാജ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ ക്രിസ്ത്യന്‍ പള്ളിയില്‍ നമസ്‌ക്കാരം നിര്‍വഹിച്ച് മുസ്ലീം പണ്ഡിതര്‍ ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു. നമ്മളെല്ലാം ഒറ്റക്കെട്ടാണെന്ന സന്ദേശം ലോകത്തിന് കൈമാറാനാണ് മുസ്ലീം പണ്ഡിതരും വിശ്വാസികളും ക്രിസ്ത്യന്‍ പള്ളിയില്‍ നമസ്‌ക്കാരം നിര്‍വഹിച്ചതെന്ന് മുസ്ലീം വക്താക്കള്‍ വിശദീകരിച്ചു.
പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രത്യേക മതകാര്യ പ്രതിനിധി ഹാഫിസ് താഹിര്‍ അഷ്‌റഫിയുടെ നേതൃത്വത്തിലുളള സംഘമാണ് ക്രിസ്ത്യന്‍ സമൂഹത്തിന് ഐകദാര്‍ഢ്യവുമായി പള്ളിയിലെത്തിയത്. ഞായറാഴ്ചയാണ് വില്യം സിറാജ് വെടിയേറ്റ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഇമ്രാന്‍ ഖാന്‍ നേരിട്ടാണ് മേല്‍നോട്ടം വഹിക്കുന്നത്. ക്രിസ്ത്യന്‍ സമൂഹത്തെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ഹാഫിസ് താഹിര്‍ വ്യക്തമാക്കി.