കന്യാസ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ലെന്നും സന്തോഷമില്ലെന്നുംവിലപിക്കുന്ന കേരളത്തിലെ ഫെമിനിസ്റ്റുകളേ ഈ സന്തോഷവും ഉല്ലാസവും കാണൂ

കത്തോലിക്കാ കന്യാസ്ത്രീകളുടെ ജീവിതം വളരെ ദുരിതമയമാണ്, അവര്‍ക്ക് സ്വാതന്ത്ര്യമില്ല, സന്തോഷമില്ല. അവരെ അടിച്ചമര്‍ത്തി ഭരിക്കുകയാണ്. അവരുടെ സ്വാതന്ത്ര്യത്തിനും സന്തോഷത്തിനും വേണ്ടി ഭരണതലത്തില്‍ തന്നെ നിയമനിര്‍മ്മാണം കൊണ്ടുവരണം.- ചാനലുകളിലും സോഷ്യല്‍ മീഡിയായിലും മറ്റും കേരളത്തിലെ സമര്‍പ്പിതജീവിതങ്ങളെക്കുറിച്ച് സംസാരിക്കുന്ന ചില ഫെമിനിസ്റ്റുകളുടെയും ചില രാഷ്ട്രീയപാര്‍ട്ടിപ്രവര്‍ത്തകരുടെയും സമര്‍പ്പിതജീവിതം പാതിവഴിയില്‍ ഉപേക്ഷിച്ച് മറുകണ്ടം ചാടി കത്തോലിക്കാസഭയെ ചീത്ത പറയുകയും ചെയ്യുന്ന മുന്‍സന്യാസിനികളുടെയും വാക്കുകളാണ് മുകളില്‍ എഴുതിയത്. അവരുടെയൊക്കെ ധാരണയും അവര്‍ പ്രചരിപ്പിക്കുന്ന തെറ്റായ വസ്തുതകളുമാണ് ഇവയെല്ലാം.

എന്നാല്‍ ഇപ്പോഴിതാ ഒരു ചിത്രം സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ സെന്റര്‍ പാര്‍ക്കില്‍ മഞ്ഞുകാല വിനോദങ്ങളിലേര്‍പ്പെട്ടിരിക്കുന്ന കന്യാസ്ത്രീകളുടെ ചിത്രമാണ് അത്, മഞ്ഞിലൂടെ സ്ലെഡിംങ് ചെയ്യുന്ന കന്യാസ്ത്രീകളുടെ പൊട്ടിചിരിയും സന്തോഷവുമാണ് ചിത്രത്തിലുള്ളത്.

കന്യാസ്ത്രീകളുടെ ജീവിതം എത്രയോ സന്തോഷപ്രദമാണെന്നും ഇവരുടെ സന്തോഷം കാണുമ്പോള്‍ കൂടെ കൂടാന്‍ തോന്നുന്നുവെന്നുമെല്ലാം കമന്റ് ചെയ്തിരിക്കുന്നവരുണ്ട്. പന്തുകളിക്കുകയും മറ്റ് വിനോദങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന കന്യാസ്ത്രീകളുടെ ചിത്രങ്ങളും ഇതിന് മുമ്പ് വൈറലായിട്ടുണ്ട്.
സമര്‍പ്പിതജീവിതത്തിന്റെ ഒരു ഭാഗമാണ് ഇത്തരം വിനോദങ്ങളെന്നും ഇതൂകൂടി ചേര്‍ന്നതാണ് സമര്‍പ്പിതജീവിതമെന്നും മനസ്സിലാക്കുക.

കാലില്‍ കയറുകെട്ടി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നവരല്ല സന്യാസിനികളെന്ന് എന്നാണ് ലോകത്തിന് മനസ്സിലാവുക?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.