വിയറ്റ്നാം: കുമ്പസാരം കേട്ടുകൊണ്ടിരുന്ന വൈദികനെ കുത്തികൊലപ്പെടുത്തി. ഫാ. ജോസഫ് ട്രാന് തനഹ് ആണ് കൊല്ലപ്പെട്ടത്. ഡൊമിനിക്കന്‍ വൈദികനായിരുന്നു ജനുവരി 29 നായിരുന്നു സംഭവം.ഞായറാഴ്ചയിലെ വിജില്‍ ഹോളി മാസിന് മുമ്പുള്ള കുമ്പസാരം കേള്‍ക്കുമ്പോഴായിരുന്നു ആക്രമണം.
2018 ഓഗസ്റ്റിലായിരുന്നു ഫാ.ജോസഫിന്റെ പൗരോഹിത്യസ്വീകരണം. 1981 ഓഗസ്റ്റ് 10 നായിരുന്നു ജനനം.
സംസ്കാരം ഇന്ന് സെന്റ് മാര്ട്ടിന് ചാപ്പലില്‍ നടക്കും.