ഡിന്‍ഡിഗല്‍: ജസ്യൂട്ട് കാനന്‍ നിയമവിദഗ്ദനും അഭിഭാഷകനും മുന്‍ വിദ്യാജ്യോതി പ്രഫസറുമായ ഫാ. ജയശീലന്‍ തോമസ് ബര്‍ണാബാസ് കോവിഡ് ബാധിച്ച് മരണമടഞ്ഞു. 69 വയസായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന് പനിയും ജലദോഷവുമുണ്ടായിരുന്നു. പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കാനന്‍ ലോ പഠിക്കാനായി റോമിലേക്ക് പോകുന്നതിന് മുമ്പ് മദ്രാസ് ഹൈക്കോടതിയിലും മധുരൈയിലും സിവില്‍ ലോയറായി ഇദ്ദേഹം സേവനം ചെയ്തിരുന്നു. ഈശോസഭയില്‍ ചേര്‍ന്നിട്ട് 51 വര്‍ഷമായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം ഈശോസഭാംഗങ്ങളെ വല്ലാത്തൊരു ഞെട്ടലിലാക്കിയിരിക്കുകയാണ്.
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്കാരം ഇന്നലെ നടത്തി.