മധുരൈ: കുംഭകോണം രൂപതയിലെ സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള സംഘടിതനീക്കങ്ങള്‍ ശക്തമാകുന്നു. ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളാണ് ഇതുവഴി അഴിച്ചുവിടുന്നത്.
കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് ദ ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി സന്യാസസമൂഹം നടത്തുന്ന ഹോസ്റ്റലിലായിരുന്നു പെണ്‍കുട്ടിയുടെ താമസം. പെണ്‍കുട്ടി മരിക്കുന്നതിന്റെ പത്തുദിവസം മുമ്പ് തനിക്ക് വയറുവേദനയെടുക്കുന്നതായി കന്യാസ്ത്രീകളെ അറിയിക്കുകയും തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ അച്ഛനെ കന്യാസ്ത്രീകള്‍ വിവരമറിയിച്ചു. എന്നാല്‍ ഈ സമയത്തൊന്നും പെണ്‍കുട്ടി താന്‍ വിഷം കഴിച്ചതായി അച്ഛനോടോ കന്യാസ്ത്രീകകളോടോ അറിയിച്ചിരുന്നില്ല. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തഞ്ചാവൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചു. അവിടെ വ്ച്ചാണ് പെണ്‍കുട്ടി വിഷം കഴിച്ചതായി മനസ്സിലാവുന്നത്.
ഹോസ്റ്റലിലെ എല്ലാ മുറിയും വൃത്തിയാക്കാന്‍ കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത് ചെയ്തതെന്ന് പെണ്‍കുട്ടി മൊഴി നല്കി. തുടര്‍ന്ന് പെണ്‍കുട്ടി മരിക്കുകയും ഹോസ്റ്റല്‍ വാര്‍ഡന്‍ സിസ്റ്റര്‍ സഹായ മേരിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചതിന്റെ പേരിലാണ് ആത്മഹത്യ ചെയ്തത് എന്നാണ് ബിജെപി ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. പെണ്‍കുട്ടിയുടെ ആത്മഹത്യയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള ഒരു ച്ട്ടുകമാക്കി മാറ്റി അതിന്റെ പേരില്‍ ക്രൈസ്തവരെ ആക്രമിക്കാനുള്ള നടപടികളാണ് നടക്കുന്നതെന്ന് ഫാ. കുടന്‍തായി നാനി പറഞ്ഞു. ക്രൈസ്തവ സ്ഥാപനങ്ങള്‍ മറ്റുള്ളവരെ ശുശ്രൂഷിക്കാന്‍ വേണ്ടിയുള്ളതാണെന്നും അതൊരിക്കലും മതപരിവര്‍ത്തനത്തിനുളള ഇടങ്ങളല്ല എന്നും ആര്‍ച്ച് ബിഷപ് ആന്റണി പാപ്പുവാസാമി പറഞ്ഞു.