കാലിഫോര്‍ണിയ: ഫ്രെസ്‌നോയിലെ സെന്റ് അല്‍ഫോന്‍സസ് ദേവാലയത്തിന് നേരെ ആക്രമണം. സ്‌ക്രാരിയും മരിയന്‍ രൂപവുമാണ്ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച രാത്രിയിലായിരുന്നുസംഭവം. വികാരി ഫാ. കാര്‍ലോസ് സെറാനോയാണ് ആക്രമണം ആദ്യം കണ്ടെത്തിയത്.
ചില്ലുകൂട്ടിലുണ്ടായിരുന്ന മാതാവിന്റെ രൂപമാണ് തകര്‍ക്കപ്പെട്ടത്. നേര്‍ച്ചപ്പെട്ടിയും മോഷണം പോയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 1908 ലാണ് ദേവാലയം സ്ഥാപിച്ചത്. 700 കുടുംബങ്ങളാണ് ഇടവകയ്ക്ക് കീഴിലുള്ളത്. ഇംഗ്ലീഷിലും സ്പാനീഷിലും ഇവിടെ കുര്‍ബാന അര്‍പ്പിച്ചുവരുന്നു.