കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ രാമനാഥപുരം സീറോ മലബാര്‍ രൂപതയുടെ ആസ്ഥാന ദേവാലയമായ ഹോളി ട്രിനിറ്റി കത്തീ്ഡ്രലിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം അജ്ഞാത അക്രമികള്‍ തകര്‍ത്തു. രാത്രിയില്‍ ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേര്‍ ദേവാലയത്തിലേക്ക് അതിക്രമിച്ചുകയറി ദേവാലയത്തിന് മുമ്പിലുള്ള കപ്പേളയുടെ ചില്ലുകൂട് പൊട്ടിച്ച് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപത്തിന്റെ മുഖമുള്‍പ്പടെ തകര്‍ക്കുകയായിരുന്നു.
സുരക്ഷാഗാര്‍ഡ് എത്തും മുമ്പേ അക്രമികള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് വൈദികര്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് പരാതിയിന്മേല്‍ കേസെടുക്കുകയും ചെയ്തു. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ കോയമ്പത്തൂര്‍ എംപി പി ആര്‍ നടരാജന്‍ പ്രതിഷേധിച്ചു. നിരവധി വിശ്വാസികളും സംഭവസ്ഥലത്ത് എത്തി പ്രതിഷേധം അറിയിച്ചു.