കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍, പഴയപള്ളി സംയുക്ത തിരുനാളിന് ഇന്ന് കൊടിയേറും

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക് കത്തീഡ്രലിലും മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ പഴയപള്ളിയിലും ( അക്കരപ്പള്ളി) പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ ഡൊമിനിക്കിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തതിരുനാളിന് ഇന്ന് കൊടിയേറും. 31 ന് തിരുനാള്‍ സമാപിക്കും.

ഇന്ന് വൈകുന്നേരം 5.30 ന് കത്തീഡ്രല്‍ വികാരിയും ആര്‍ച്ച് പ്രീസ്റ്റുമായ ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ സെന്റ് ഡൊമിനിക് കത്തീഡ്രലില്‍ തിരുനാളിന് കൊടിയേറ്റും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. നാളെ രാവിലെ 6.30 നും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന. വൈകുന്നേരം 5.30 ന് കത്തീഡ്രലില്‍ നിന്നും പുത്തനങ്ങാടി ചുറ്റി പഴയപള്ളിയിലേക്ക് പ്രദക്ഷിണം. 6.30 ന് പഴയ പള്ളിയില്‍ കൊടിയേറ്റ്. 27 മുതല്‍ 31 വരെ രാവിലെ 5.30 നും ഏഴിനും ഒമ്പതിനും ഉച്ചയ്ക്ക് 12 നും വൈകുന്നേരം 4.30 നും 6.45 നും വിശുദ്ധ കുര്‍ബാന. 30 ന് വൈകുന്നേരം 4.30ന് കാഞ്ഞിരപ്പളളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ്് പുളിക്കലും 31 ന് വൈകുന്നേരം 4.30 ന് ബിഷപ് മാര്‍ മാത്യു അറയ്ക്കലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

31 ന് വൈകുന്നേരം ആറിന് തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് വാഹനത്തിലുള്ള പ്രദക്ഷിണം നടക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.