വത്തിക്കാന്‍സിറ്റി: തിരുവചനത്തിലൂടെ ദൈവം നമ്മോട് സംസാരിക്കുന്നുണ്ടെന്ന കാര്യം ഓര്‍മ്മിക്കണമെന്നും ദൈവവചനം പ്രത്യാശയെ പുനരുജ്ജീവിപ്പിക്കുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. തിരുവചന ഞായറില്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
വിശ്വാസജീവിതത്തിന്റെ കേന്ദ്രം ദൈവവചനമാണ്. അത് ദൈവത്തെ വെളിപ്പെടുത്തുകയും മറ്റുള്ളവരിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യുന്നു. ദൈവം നമ്മുടെ ഭാരങ്ങള്‍ ഇറക്കിവച്ച് നമ്മെ ആശ്വസിപ്പിക്കാന്‍ തയ്യാറാണ്. അനുദിന ജീവിതത്തില്‍ ദൈവവചനത്തിലൂടെ നാം ദൈവത്തെ കണ്ടെത്തണം.
2019 സെപ്തംബര്‍ 30 ന് അപെരൂയിത്ത് ഈല്ലിസ് എന്ന സ്വയാധികാര പ്രബോധനം വഴിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ദൈവവചന ഞായര്‍ സ്ഥാപിച്ചത്. സ്ത്രീപുരുഷന്മാരായ പതിനാറു പേര്‍ക്ക് ദൈവവചന പാരായണ ശുശ്രൂഷാദൗത്യവും മതബോധന ശുശ്രൂഷാദൗത്യവും മാര്‍പാപ്പ ഔദ്യോഗികമായി നല്കി.