കാണ്ടമാലിന്റെ മണ്ണില്‍ നിന്ന് ഒരു വൈദികന്‍ കൂടി

ഭൂവനേശ്വര്‍: ക്രൈസ്തവ മതപീഡനങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയ കാണ്ടമാലിന്റെ മണ്ണില്‍ നിന്ന് ക്രൈസ്തവ വിശ്വാസത്തിന്റെ ജീവസാക്ഷ്യമായി ഒരു വൈദികന്‍ കൂടി. ഫാ. രാജത് കുമാര്‍ ഡിഗാലാണ് ആര്‍ച്ച് ബിഷപ് ജോണ്‍ ബര്‍വയുടെ കൈവയ്പ് ശുശ്രൂഷ വഴി അഭിഷിക്തനായത്. ഭുവനേശ്വറിലെ സെന്റ് വിന്‍സെന്റ് പ്രോ കത്തീഡ്രലില്‍ വച്ചായിരുന്നു അഭിഷേകച്ചടങ്ങ്.

2007-2008 വര്‍ഷങ്ങളിലായിരുന്നു കാണ്ടമാല്‍ കലാപം. ആ സമയത്ത് താന്‍ ഒരു കൗമാരക്കാരനായിരുന്നു. ദൈവകരങ്ങളില്‍ ഞാന്‍ സുരക്ഷിതനായിരുന്നു. അദ്ദേഹം മറുപടിപ്രസംഗത്തില്‍ നന്ദിയോടെ അനുസ്മരിച്ചു. ക്രൈസ്തവ മതപീഡനത്തിന്റെ ഈ മണ്ണില്‍ നിന്ന് തന്നെ തിരഞ്ഞെടുത്തതിന് അദ്ദേഹം ദൈവത്തിന് നന്ദി പറഞ്ഞു.

മറ്റ് നാലു ഡീക്കന്മാര്‍ കൂടി അന്നേ ദിവസം വൈദികരായി. വൈദികരുള്‍പ്പടെ ആകെ ഇരുപത്തിയഞ്ച് പേര്‍ക്ക് മാത്രമായിരുന്നു തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള അനുവാദമുണ്ടായിരുന്നത്. ഫ്രാന്‍സാലിയന്‍ സഭാംഗമാണ് ഫാ. രാജത് കുമാര്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.