കൊച്ചി: കത്തോലിക്കാസഭാ വിരുദ്ധ പൊതുവികാരം സൃഷ്ടിക്കാന്‍ രാജ്യത്തെ വ്യവസ്ഥാപിത നീതിന്യായ കോടതികളെ പോലും പരസ്യമായി വെല്ലുവിളിക്കുന്ന മാധ്യമ-സാംസ്‌കാരിര ഇടപെടലുകള്‍ സഗൗരവം തുറന്നു കാണിക്കപ്പെടേണ്ടതും നിയമനടപടികള്‍ക്ക് വിധേയമാക്കപ്പെടേണ്ടതുമാണെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍.
അടുത്തനാളിലെ ഒരു കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പരാതി നല്കിയവര്‍ക്ക് നീതി വാങ്ങികൊടുക്കുവാന്‍ എന്ന വ്യാജേന സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ കത്തോലിക്കാ സഭയെക്കുറിച്ചും സഭ അനുശാസിക്കുന്ന ജീവിതക്രമങ്ങളെക്കുറിച്ചും വിശിഷ്യ സന്യാസസമര്‍പ്പണ ജീവിതത്തെക്കുറിച്ചും വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ രീതിയില്‍ സംഘടിതമായ പ്രചാരണങ്ങളും കാമ്പയിനിംങുകളും നടക്കുന്നതിന് പിന്നില്‍ രാഷ്ട്രീയവും മതപരവുമായ നിക്ഷിപ്ത താല്പര്യങ്ങളുള്ളവരുടെ ആസൂത്രിതമായ ശ്രമങ്ങളുണ്ട്. കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട് അടുത്തകാലങ്ങളിലായി ഉയര്‍ന്നുവന്ന എല്ലാ വിവാദങ്ങളിലും ഇത്തരക്കാരുടെ ഇടപെടല്‍ സംശയി്ക്കാവുന്നതാണ്.
വര്‍ഗ്ഗീയ ധ്രുവീകരണത്തിനും ഇതര സമുദായ മതസംഘര്‍ഷങ്ങള്‍ക്കും വഴിയൊരുക്കി കേരളത്തെ കലാപഭൂമിയാക്കാനും മയക്കുമരുന്ന്-സ്വര്‍്ണ്ണക്കടത്തുകളും ഹവാല ഇടപാടുകളും നടത്തി കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുസ്ഥിതി തകര്‍ക്കാനും സുപ്രധാന സര്‍ക്കാര്‍ വകുപ്പുകളിലെ നിയമനങ്ങള്‍ പോലും നിയമവിരുദ്ധമായി കൈപിടിയിലാക്കി ഭരണസംവിധാനങ്ങളെ അട്ടിമറിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നവരുടെ ഗൂഢശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ സര്‍ക്കാരും ക്രമസമാധാന-നീതിന്യായ വകുപ്പുകളും ആത്മാര്‍ത്ഥമായി ഇടപെടണമെന്നും കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.