കൊഹിമ: ഓസ്‌ട്രേലിയായില്‍ സേവനം ചെയ്യുന്ന മലയാളി വൈദികന്‍ ഹൃദയസതംഭനം മൂലം മരണമടഞ്ഞു. ഫാ. മനോജ് മാനുവലാണ് മരണമടഞ്ഞത്. 46 വയസായിരുന്നു. ഓസ്‌ട്രേലിയായിലെ വില്‍കാനിയ- ഫോര്‍ബ്‌സ് രൂപതയില്‍ ഏതാനും വര്‍ഷങ്ങളായി സേവനം ചെയ്തുവരികയായിരുന്ന ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
കൊഹിമ രൂപതയ്ക്കുവേണ്ടി വൈദികനായ ഇദ്ദേഹം അവധിക്ക് സുഹൃത്തുക്കളെ കാണാനെത്തിയതായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് അദ്ദേഹം ഏതാനും ദിവസം ഐസൊലേഷനിലായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കായിരുന്നു അന്ത്യം. കൊഹിമ ബിഷപ് ജോണ്‍ തോപ്പില്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.