മാനന്തവാടി: മാനന്തവാടി രൂപതയില്‍ കപ്പേളകള്‍ക്കും സെമിത്തേരികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു. കണിയാരം കത്തീഡ്രല്‍ പള്ളി സെമിത്തേരിക്ക് നേരെയാണ് ഏറ്റവും ഒടുവില്‍ ആക്രമണം ഉണ്ടായത്. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയാത്തത് ജില്ലയിലെ മതസൗഹാര്‍ദ്ദത്തിന് ഭീഷണി ഉയര്‍ത്തുന്നതായി സംഭവസ്ഥലം സന്ദര്‍ശിച്ച ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം ആശങ്ക അറിയിച്ചു.
സെമിത്തേരികള്‍ക്കും കപ്പേളകള്‍ക്കും നൈറ്റ് പെട്രോളിംങ് ഏര്‍പ്പെടുത്തണമെന്നും സംഘടനാഭാരവാഹികള്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ചു. സെന്റ് ജോസഫ് കത്തീഡ്രല്‍ സെമിത്തേരിയിലെ കുരിശുകള്‍ എടുത്തുനീക്കം ചെയ്യുകയും കല്ലറകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.