പാക്കിസ്ഥാന്‍: 14 കാരി ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി, നിര്‍ബന്ധിത വിവാഹം

ലാഹോര്‍: പാക്കിസ്ഥാനില്‍ നിന്ന് വീണ്ടുമൊരു തട്ടിക്കൊണ്ടുപോകലിന്റെയും നിര്‍ബന്ധിത വിവാഹത്തിന്റെയും വാര്‍ത്ത കൂടി. പതിനാലുകാരിയായ ക്രൈസ്തവ പെണ്‍കുട്ടി മാഹ്നൂര്‍ അഷ്‌റഫാണ് ഈ സംഭവത്തിലെ ഇര. എട്ടുവയസുകാരി ബന്ധുവുമൊത്ത് വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിലായിരുന്നു മാഹ്നൂരിനെ തട്ടിക്കൊണ്ടുപോയത്.

അയല്‍വാസിയായ മുഹമ്മദ് അലി ഖാന്‍ എന്ന 45 കാരനാണ് തട്ടിക്കൊണ്ടുപോയത്. തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് അലിഖാന്‍ ഈ കൃത്യം ചെയ്തത്. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ് മുഹമ്മദ് അലിഖാന്‍. പെണ്‍കുട്ടിയുടെ വീടുമായി നല്ല അടുത്ത ബന്ധമാണ് ഇയാള്‍ക്ക് ഉണ്ടായിരുന്നതും. ജനുവരി നാലിനാണ് ഈ സംഭവം നടന്നത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചുവെങ്കിലും പതിവുപോലെ മെല്ലെപ്പോക്ക് നയമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ജനുവരി ഏഴിന് പോലീസ് പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചത് അവള്‍ മതം മാറിയെന്നും മുഹമ്മദിനെ വിവാഹം ചെയ്തുവെന്നുമാണ്.

വിവാഹസര്‍ട്ടിഫിക്കറ്റില്‍ പെണ്‍കുട്ടിയുടെ പ്രായം 19 ആണ്. എന്നാല്‍ ജനനസര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടി ജനിച്ചത് 2007 ലാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ ജീവിതം കൂടുതല്‍ പീഡനങ്ങളിലൂടെ കടന്നുപോകേണ്ടിവരും എന്നതിന്റെ സൂചനയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.