കസാക്കിസ്ഥാനില്‍ കലാപം,കൊലപാതകം, സമാധാനാഹ്വാനവുമായി കത്തോലിക്കാസഭ

കസാക്കിസ്ഥാന്‍: കലാപകലുഷിതമായ കസാക്കിസ്ഥാനില്‍ ഭയചകിതരായ ജനങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെ ദൂതുമായി കത്തോലിക്കാസഭ. സമാധാനത്തിന്റെയും സ്ഥിരതയുടെയും ഇമേജുകളെ തകര്‍ക്കുന്നവിധത്തിലാണ് ജനുവരി മുതല്‍ ഇവിടെ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.

ജനുവരി രണ്ടിനാണ് ഇവിടെ കലാപം ആരംഭിച്ചത്. ഇതിനകം 200 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് കണക്ക്. അക്ഷരാര്‍ത്ഥത്തില്‍ കലാപം ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്ന് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് സെക്രട്ടറി ജനറല്‍ ഫാ. പീറ്റര്‍ പറഞ്ഞു. കസാക്കിസ്ഥാന്റെ സ്വാതന്ത്ര്യത്തിന്റെ മുപ്പതാം വാര്‍ഷികത്തിലാണ് കലാപം ആരംഭിച്ചത്. സഭയും ഗവണ്‍മെന്റും തമ്മില്‍ സമാധാനത്തിലും സഹവര്‍ത്തിത്വത്തിലുമാണ് കഴിഞ്ഞുപോരുന്നത്. കസാക്കിസ്ഥാനിലെ അക്രമങ്ങളില്‍ മരണമടഞ്ഞവര്‍ക്കായി ജനുവരി 10 ന് ദേശീയ ദു:ഖാചരണം പ്രഖ്യാപിക്കുകയും ജനുവരി 13 ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തിരുന്നു. കസാക്കിസ്ഥാനിലെ സ്ഥിഗതികള്‍ ശാന്തമാകുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ത്രികാലജപ പ്രാര്‍ത്ഥനയില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും സമാധാനരാജ്ഞിയുടെ സംരക്ഷണത്തിനായി കസാക്കിസ്ഥാനെ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

മുസ്ലീം ഭൂരിപക്ഷരാജ്യമായ കസാക്കിസ്ഥാനില്‍ ഒരു ശതമാനം മാത്രമാണ് കത്തോലിക്കരുള്ളത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.